01:17pm 15 August 2026
NEWS
‘വെള്ളാപ്പള്ളി നടേശന്‍ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നത് തിരിച്ചടിയായി’; പിണറായി സർക്കാരിന്റെ നിലപാടിൽ ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം
17/07/2026  11:11 AM IST
ചെറുകര സണ്ണിലൂക്കോസ്
വെള്ളാപ്പള്ളി നടേശന്‍ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നത് തിരിച്ചടിയായി ; പിണറായി സർക്കാരിന്റെ നിലപാടിൽ ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമീപനത്തിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം. 

വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ വീഴ്ച സംഭവിച്ചെന്നാണ് സമ്മേളനത്തിൽ പ്രതിനിധികൾ ശക്തമായി വിമർശനം ഉന്നയിച്ചത്.

ജില്ലാ സമ്മേളനത്തിലെ ചർച്ചകൾക്കിടെയാണ് പ്രതിനിധികൾ വിഷയം വിശദമായി അവതരിപ്പിച്ചത്. 

വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങളിലും വിവാദങ്ങളിലും സർക്കാർ ആവശ്യമായ കർക്കശ നിലപാട് സ്വീകരിച്ചില്ലെന്ന വിമർശനമാണ് ഉയർന്നത്.

ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തവും ശക്തവുമായ സമീപനം സ്വീകരിക്കേണ്ടതായിരുന്നുവെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

വെള്ളാപ്പള്ളി നടേശന്‍ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നത് തിരിച്ചടിയായെന്നാണ് ഡിവൈഎഫ്ഐ പ്രതിനിധികളുടെ വിമർശനം. 

ജി സുധാകരനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ ഡിവൈഎഫ്ഐക്ക് സാധിച്ചില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. 

ദേശീയതലത്തിൽ സിജെപിക്ക് സാധിക്കുന്നത് എന്തുകൊണ്ട് ഡിവൈഎഫ്ഐക്ക് സാധിക്കുന്നില്ലെന്നും പ്രതിനിധികളുടെ ചോദ്യം.

പുതുതലമുറയെ ആകർഷിക്കാൻ ദേശീയ തലത്തിൽ എന്ത് ചെയ്തു എന്നും ചോദ്യം ഉയര്‍ന്നു. 

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചുമതലയും വഹിച്ചു. 

രണ്ട് പദവികൾ ഒരു സഖാവിന് എങ്ങനെ വഹിക്കാൻ സാധിക്കുന്നു. 

അഖിലേന്ത്യാ പ്രസിഡന്റിന് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ടാണോ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയതെന്നും പ്രതിനിധികൾ വിമര്‍ശനം ഉന്നയിച്ചു. 

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ഉയർന്ന ഈ വിമർശനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 

സമ്മേളനത്തിലെ ചർച്ചകളുടെ ഭാഗമായി സംഘടനയുടെ നിലപാടുകളും സർക്കാർ-സംഘടന ബന്ധവുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും വിശദമായി അവതരിപ്പിച്ചതായാണ് വിവരം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img